Challenger App

No.1 PSC Learning App

1M+ Downloads

നെപ്പോളിയൻ അധികാരത്തിലേക്ക് വന്നതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. ഫ്രാൻസിൽ നിലനിന്നിരുന്ന 'ഡയറക്ടറി' എന്നറിയപ്പെടുന്ന ഭരണ വ്യവസ്ഥയെ നെപ്പോളിയൻ അട്ടിമറിച്ചു
  2. 1789 നവംബർ 9-നാണ് നെപ്പോളിയൻ അധികാരം പിടിച്ചെടുത്തത്
  3. 1804 ൽ  ജനപിന്തുണയോടെ നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം  അവരോധിക്കപ്പെട്ടു

    Ai, iii എന്നിവ

    Bഎല്ലാം

    Cഇവയൊന്നുമല്ല

    Dii, iii

    Answer:

    A. i, iii എന്നിവ

    Read Explanation:

    നെപ്പോളിയൻ അധികാരത്തിലേക്ക് 

    • 1799-ൽ ഫ്രാൻസ് ഒരു രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയിലായി.
    • 'ഡയറക്ടറി' എന്നറിയപ്പെടുന്ന നിലവിലുള്ള ഗവൺമെന്റ് സ്ഥിരത നിലനിർത്താൻ പാടുപെടുകയും ജനങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തി നേരിടുകയും ചെയ്തു.
    • ഈ കാലഘട്ടത്തിൽ  സൈന്യത്തിനകത്തും ചില രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലും കാര്യമായ പിന്തുണയുള്ള ഒരു പ്രമുഖ സൈനിക ജനറലായി  മാറിയിരുന്നു നെപ്പോളിയൻ
    • തൻ്റെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള അവസരം മനസ്സിലാക്കിയ നെപ്പോളിയൻ 1799 നവംബർ 9-ന് '18 ബ്രൂമെയർ' എന്നറിയപ്പെടുന്ന നിർണായക അട്ടിമറി സംഘടിപ്പിച്ചു 
    • ഇതിലൂടെ 'ഡയറക്ടറി'യെ പുറത്താക്കി ഫ്രാൻസിൻ്റെ അധികാരം അദ്ദേഹം  പിടിച്ചെടുക്കുകയും ചെയ്തു

    • 1799 ഡിസംബർ 15 ന്, നെപ്പോളിയൻ  എട്ടാം വർഷത്തെ (Constitution of the Year VIII) ഭരണഘടന അവതരിപ്പിച്ചു,
    • അതിന് കീഴിൽ 10 വർഷത്തേക്ക്,കോൺസുലേറ്റ് വ്യവസ്ഥ സ്ഥാപിക്കുകയും മൂന്ന് കോൺസുൽമാരെ നിയമിക്കുകയും ചെയ്തു 
    • യഥാർത്ഥ അധികാരം അധികാരം നിലനിറുത്തി കൊണ്ട്  ആദ്യ കോൺസുൽ ആയി അധികാരമേറ്റത് നെപ്പോളിയൻ തന്നെ ആയിരുന്നു
    • ഉപദേശക അധികാരം മാത്രമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും കോൺസുൽമാരായി കാംബസെറസ്, ചാൾസ്-ഫ്രാങ്കോയിസ് ലെബ്രൂൺ എന്നിവരെയും നിയമിച്ചു
    • 1802 ൽ ഈ ഭരണഘടന വീണ്ടും ഭേദഗതി ചെയ്യപ്പെടുകയും നെപ്പോളിയൻ ഫ്രാൻസിന്റെ ആജീവനാന്ത കോൺസുലായി  മാറുകയും ചെയ്തു
    • 1804 ൽ  ജനപിന്തുണയോടെ നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം  അവരോധിക്കപ്പെട്ടു

    Related Questions:

    Which of the below given statements can be considered as the economic causes for the uprise of French Revolution?

    1.The taxation system was faulty, unscientific and irrational. The possibility of increasing the income was minimal as rich were free from the burden of taxation.

    2.A proper Budget system was absent in France.

    ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നെപ്പോളിയൻ സ്ഥാപിച്ച 'സിങ്കിംഗ് ഫണ്ടി'ൻ്റെ ഉദ്ദേശ്യം എന്തായിരുന്നു?
    ഫ്രഞ്ചു വിപ്ലവത്തിൻ്റെ പ്രവാചകൻ' എന്നറിയപ്പെടുന്നതാര്?
    യൂറോപ്പിൽ ഫ്യുഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം ഏത് ?
    'രാജ്യമെന്നാൽ പ്രദേശമല്ല ജനങ്ങളാണ്' എന്ന് പ്രഖ്യാപിച്ച വിപ്ലവം ഏത് ?